ആലുവ: ചാലക്കുടി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലുവയിൽ പ്രസംഗിക്കും. വൈകിട്ട് നാലിന് ആലുവ ടൗൺ ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കുന്നതെന്ന് സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അറിയിച്ചു.