ആലുവ: ചീരക്കട ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി ഉത്സവം 14 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടക്കും. വിഷുക്കണി ദർശനം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, കളമെഴുത്തും പാട്ടും, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം, നാരായണീയ പാരായണം, ദേവീമാഹാത്മ്യ പാരായണം, കാവടി എഴുന്നെള്ളിപ്പ്, കാഴ്ച ശീവേലി, തായമ്പക, ചെണ്ടമേളം പഞ്ചവാദ്യം, താലം എഴുന്നെള്ളിപ്പ്, തിരുവാതിര കളി, നൃത്തനൃത്ത്യങ്ങൾ, സംഗീത സദസ്, കൈകൊട്ടിക്കളി, ഗുജറാത്തി ഡാൻസ്, നൃത്ത നാടകം, പാഠകം, ഭക്തിഗാനസുധ, മാജിക് ഷോ എന്നിവയും ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ നടക്കും. ദിവസവും പ്രസാദ ഊട്ടും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ടി.പി. സന്തോഷ് അറിയിച്ചു.