
പറവൂർ: കാഥിക സാമ്പ്രാട്ട് കെടാമംഗലം സദാനന്ദൻ അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യുട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എം.ആർ. ശോഭനൻ. കമല സദാനന്ദൻ, കെ.പി. വിശ്വനാഥൻ, കെ.ബി. അറുമുഖൻ, പി.എൻ. സന്തോഷ്, കെ.എ. സുധി, എൻ.ആർ. സുധാകരൻ, ടി.എം. പവിത്രൻ എന്നിവർ സംസാരിച്ചു. വിനോദ് കെടാമംഗലം, പറവൂർ വാസന്തി, സൂരജ് സത്യൻ, കൈതാരം വിനോദ് കുമാർ, ആർ. അരുൺകുമാർ, കെ.കെ. സതീശൻ എന്നിവരെ ആദരിച്ചു.