kklm

കൂത്താട്ടുകുളം: അവധിക്കാലത്ത് സൗജന്യമായി കുട്ടികൾക്ക് ഇക്കുറിയും ഫുട്ബാൾ പരിശീലനമൊരുക്കിയിരിക്കുകയാണ് മണ്ണത്തൂർ കുഴൂർ വീട്ടിൽ വർഗീസ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം.
മണ്ണത്തൂർ ആത്താനിക്കൽ മൈതാനത്ത് ദിവസേന രാവിലെ ഏഴിന് തുടങ്ങുന്ന പരിശീലനം രണ്ട് മണിക്കൂർ നീണ്ടു നില്ക്കും. തിരുവനന്തപുരത്തു നിന്നുള്ള ജൂലിയനും കൊച്ചിയിൽ നിന്ന് മാത്യു കുര്യാക്കോസും പതിവ് തെറ്റിക്കാതെ ഈ വർഷവും പരിശീലനത്തിനുണ്ട്.
മികച്ച ഫുട്ബാൾ പരിശീലകരായ മണ്ണത്തൂർ മഴുപ്പേൽ എം.എ. ഫെബിൻ , വെട്ടിമൂട് വടക്കേ മുണ്ടന്താനത്ത് ക്രിസ്റ്റീന ബാബു, സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
ഏഴ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾ പരിശീലനത്തിനെത്തുന്നു.
മണ്ണത്തൂർ പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിശീലനം. വായനാ പരിശീലന പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വർഗീസ് കുട്ടി ലൈബ്രറേറിയൻ പി.വി. കുര്യാക്കോസ് എന്നിവർ പറഞ്ഞു. 21 ന് വൈകിട്ട് മൂന്നിന് സൗഹൃദ ഫുട്ബാൾ മത്സരം നടക്കും.