കൂത്താട്ടുകുളം :എം.സി റോഡിൽ കൂത്താട്ടുകുളം ടൗണിൽ ജൂവൽ ജംഗ്ഷന് സമീപം ബൈക്കിടിച്ച് കാൽനട യാത്രക്കാരിയായ വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കാൽനട യാത്രക്കാരിയായ കിഴകൊമ്പ് ചെള്ളക്കപ്പടി പരിയപ്പനാൽ മേരി ആഗസ്റ്റിൻ ( 62), ബൈക്ക് യാത്രക്കാരനായ കിഴകൊമ്പ് പൂനിലം സാബു പി.എം (56) എന്നിവർക്കാണ് പരിക്കേറ്റത്.