kklm

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജീവജാലങ്ങൾക്കുള്ള കുടിവെള്ള പദ്ധതി മൂവാറ്റുപുഴ ഡി.ഇ.ഒ കെ.രമാദേവി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.വി.ജോയി, സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ്, സിഎംസി ചെയർമാൻ സജി മാത്യു, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സാജു സി.അഗസ്റ്റിൻ, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ബിന്ദുമോൾ പി.എബ്രഹാം, കോ-ഓർഡിനേറ്റർ വി.എൻ. ഗോപകുമാർ എന്നിവർ പങ്കെടുത്തു.