ldf

മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ പൊതുപര്യടനം വ്യാഴാഴ്ച്ച തുടങ്ങി. രാവിലെ എട്ടിന് പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പഞ്ചേരി പള്ളിത്താഴത്ത് നിന്നാരംഭിച്ച പര്യടനം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീംകുമാർ ഉദ്ഘാടനം ചെയ്തു.എൻ. എ. ബാബു അദ്ധ്യക്ഷത വഹിച്ചു. പെരുനീർ,കോന്നൻപാറ, തായ്മറ്റം കല്ലടപൂതപ്പാറയിലേയും പര്യടനത്തിന് ശേഷം പോത്താനിക്കാട് ടൗണിൽ സമാപിച്ചു. തുടർന്ന് വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് ആവോലി പഞ്ചായത്തിലെ നടുക്കര,ആവോലി,ഇലവുംകുന്നുംപുറം, പുളിക്കായത്ത് കടവ്, എലുവിച്ചിറക്കുന്നിലേയും സ്വീകരണത്തിനുശേഷം വാഴക്കുളം,കല്ലൂർക്കാട് കവല, മഞ്ഞള്ളൂർ അമ്പലംപടി, തെക്കുംമല കവല, പാണപാറ, മടക്കത്താനം, കൊച്ചങ്ങാടിയിലെയും സ്വീകരണത്തിന് ശേഷം അച്ഛൻകവലയിലയിൽ പര്യടനം സമാപിച്ചു.