തൃപ്പൂണിത്തുറ: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിയായ കെ. ബാബുവിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജ് നൽകിയ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞതിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. സ്റ്റാച്യു ജംഗ്ഷനിൽ നടന്ന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. . കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.സി. പോൾ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് സി. വിനോദ്, മണ്ഡലം പ്രസിഡൻ്റ് കെ. കേശവൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പറയന്താഴത്ത്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഡി.അർജുനൻ, പി.ഡി. ശ്രീകുമാർ, ജോഷി സേവ്യർ, എം.ജെ. ജോൺസൺ, മാനാത്ത് സുകുമാരൻ, രോഹിണി രാമകൃഷ്ണൻ, ആർ. നന്ദകുമാർ, ഇ.എസ്. സന്ദീപ്, വി.പി. സതീശൻ എന്നിവർ നേതൃത്വം നൽകി.