
മൂവാറ്റുപുഴ : പീരുമേട് നിയോജകമണ്ഡലത്തിലെ രണ്ടാം വട്ട പര്യടനം പൂർത്തിയാക്കി യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. ഇന്നലെ ഏലപ്പാറ ബ്ലോക്കിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തിയത്. രാവിലെ താഴത്തങ്ങാടിയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പര്യടനം ഉദ്ഘാടനം ചെയ്തു. രാവിലെ വെംബ്ലി, നാരകംപുഴ,മേലോരം, പെരുവന്താനം,35 മൈൽ,പാലൂർക്കാവ്, തെക്കേമല, കണയങ്കവയൽ,അമലഗിരി എന്നിവിടങ്ങളിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്.
ഉച്ചയ്ക്ക് ശേഷം ഏലപ്പാറ, ഹെലിബറിയ, കൊച്ചുകരുന്തരുവി, കോലാഹലമേട്, വാഗമൺ, വളകോട്, ഉപ്പുതറ, പുതുക്കട എന്നിവിടങ്ങളിലാണ് ഡീൻ പര്യടനത്തിന് എത്തിയത്. വൈകിട്ട് കാറ്റാടിക്കവല, പശുപ്പാറ, ചപ്പാത്ത്, മേരികുളം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി മാട്ടുക്കട്ടയിൽ സമാപിച്ചു.