y
ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

തൃപ്പൂണിത്തുറ: കെ.ബാബു എം.എൽ.എ യ്ക്ക് എതിരായ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളിയതിൽ കോൺഗ്രസ് ഉദയംപേരൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഐ.ഒ.സി. ജംഗ്ഷനിൽ നിന്ന് ഉദയംപേരൂർ കവല വരെ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ ഉദയംപേരൂർ നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. ഉദയംപേരൂർ സൗത്ത് മണ്ഡലം പ്രസിഡന്റ്‌ കമൽ ഗിപ്ര, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജൂബൻ ജോൺ, സാജു പൊങ്ങലായി, എം.പി. ഷൈമോൻ, ഇ.എസ്. ജയകുമാർ, പി.സി. ബിനീഷ്, എ.പി. ജോൺ, കെ.പി. രംഗനാഥൻ, അജിമോൻ, ശാലിനി ജയകുമാർ, കെ.വി. രത്നാകരൻ, ഡി. വേണുഗോപാൽ, ടി.എൻ. കാർത്തികേയൻ, ബെന്നി തോമസ്, വാർഡ് മെമ്പർമാരായ ആനി അഗസ്റ്റിൻ, സ്മിത രാജേഷ്, ബിനു ജോഷി, നിഷ ബാബു തുടങ്ങിയവർ സംസാരി​ച്ചു.