കൊച്ചി: കൊച്ചി തുറമുഖത്ത് എത്തുന്ന കപ്പലുകളുടെ ഇതര മാരിടൈം സേവനങ്ങൾക്കായി ഈടാക്കുന്ന പോർട്ട് ചാർജ്സ് മൂന്ന് വർഷത്തേക്ക് കൂടി ഒഴിവാക്കാൻ കൊച്ചി തുറമുഖ അതോറിട്ടി തീരുമാനിച്ചു. ഡെക്ക് ആൻഡ് എൻജിൻ സ്റ്റോഴ്സ് പ്രൊവിഷൻ, ഫ്രഷ് വാട്ടർ സപ്ലൈ, ക്രൂ ചേഞ്ച്, ഷിപ് റിപ്പയർ, ബങ്കറിംഗ് തുടങ്ങിയ സേവനകൾക്കര് കപ്പൽ നങ്കൂരമിട്ടു ആദ്യ 48 മണിക്കൂറിനാണ് ഇളവ്. കേരള സ്റ്റീമർ ഏജന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബിനു തീരുമാനത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം ലിക്വിഡ് കാർഗോ, ബൾക് കണ്ടെയ്നർ ഹാൻഡ്‌ലിംഗിൽ തുറമുഖം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.