ചോറ്റാനിക്കര :എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള തലയോലപ്പറമ്പ് മണ്ഡലത്തിൽ പര്യടനം ഇന്ന് നടത്തും. വൈകിട്ട് നാലുമണിക്ക് ബ്രഹ്മമംഗലത്തുനിന്ന് ഉദ്ഘാടനം ചെയ്യുന്ന പര്യടനം നീർപ്പാറ വഴി, വരിക്കാൻ കുന്ന് തുടങ്ങിയ സ്ഥലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് അഞ്ചുമണിക്ക് വടകരയിൽ എത്തിച്ചേരും. തുടർന്ന് വെട്ടിക്കാട്ട് മുക്കുവഴി, തലപ്പാറ, തലയോലപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലം കടവ്, മറവൻതുരുത്ത്. ഇടവട്ടം, പൊട്ടൻചിറ, വൈക്കം വലിയ കവല, നാനാടം തുടങ്ങിയ സ്ഥലങ്ങളിലൂടെ ചെമ്പു വഴി വൈകിട്ട് എട്ടുമണിക്ക് കാട്ടിക്കുന്ന് എത്തിച്ചേരും തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് കുമാർ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി രാജു കാലായിൽ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.