കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി സി.പി.എമ്മിന്റെ കുതന്ത്രങ്ങൾക്കേറ്റ തിരിച്ചടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പരാജയം അംഗീകരിക്കാനും ജനവിധി മാനിക്കാനുമുള്ള മാന്യത ഇനിയെങ്കിലും സി.പി.എം കാണിക്കണം. ശബരിമലയെയും വിശ്വാസികളെയും കളങ്കപ്പെടുത്താനുള്ള സി.പി.എം നീക്കത്തിനുള്ള തിരിച്ചടികൂടിയായിരുന്നു തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് വിജയം. ജനഹിതം അംഗീകരിക്കാനും തൃപ്പൂണിത്തുറയിലെ ജനങ്ങളോട് മാപ്പ് പറയാനും സി.പി.എമ്മും എം.സ്വരാജും തയ്യാറാകണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.