prathi
റഫീക്ക്

കിഴക്കമ്പലം: അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പിടി കിട്ടാപ്പുള്ളി അറസ്​റ്റിൽ. വാഴക്കുളം സൗത്ത് ഏഴിപ്രം എത്തിയിൽ റഫീക്കിനെയാണ് ( 48) തടിയിട്ടപറമ്പ് പൊലീസ് അറസ്​റ്റുചെയ്തത്.

2007ൽ അയൽവാസിയെ ഉലക്കകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ സൗദി അറേബ്യയിലേക്ക് കടന്നു. പിന്നീട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. നാട്ടിലെത്തിയ ശേഷം വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്.

ഇൻസ്‌പെക്ടർ മനോജ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഉണ്ണിക്കൃഷ്ണൻ, എസ്.സി.പി.ഒമാരായ എ.ആർ. ജയൻ, സി.എം. കരീം, സി.പി.ഒ അനൂപ് ആർ. നായർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.