കൊച്ചി: കുമ്പളങ്ങി ഇല്ലിക്കൽ ദേവസ്വം യോഗം അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറ്റ്. ഏപ്രിൽ 21നാണ് ആറാട്ട്. വൈകിട്ട് ഏഴിനും എട്ടിനും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കണ്ണന്റെയും കാർമ്മികത്വത്തിലാണ് ചടങ്ങ്. രാത്രി എട്ടിന് തിരുവാതിരയും 8.30ന് ചാക്യാർകൂത്തുമുണ്ട്.
ആദ്യ ദിനം മുതൽ എല്ലാ ദിവസവും ശ്രീബലി, ഗുരുപൂജ, ദീപാരാധന, അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ നടക്കും.
രണ്ടാംദിവസമായ 13ന് രാത്രി സംഗീതാർച്ചന, 14ന് വൈകിട്ട് ഏഴിന് ചെണ്ടമേളം, 7.30ന് മെഗാ തിരുവാതിര, 9.30ന് നൃത്തസന്ധ്യ, 15നും 16നും വൈകിട്ട് ഏഴിനും എസ്.എൻ.ഡി.പി യോഗം നോർത്ത്, സെൻട്രൽ, സൗത്ത് ശാഖകൾ സംഘടിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ നടക്കും.
16 ചൊവ്വാഴ്ച്ച രാവിലെ 9.30ന് അഭിഷേകക്കാവടി നടക്കും. 17 ബുധനാഴ്ച വൈകിട്ട് 7ന് തൃപ്പൂണിത്തുറ കൊച്ചിൻ റിലാക്‌സ് അവതരിപ്പിക്കുന്ന റിലാക്‌സ് നൈറ്റ് അരങ്ങേറും. 18ന് രാവിലെ 10.30ന് കളഭാഭിഷേകം നടക്കും. രാത്രി എട്ടിന് സ്റ്റാർസ് ഒഫ് മില്ലെനിയം മെഗാ ഷോയുമുണ്ട്. 19ന് ഉത്സവബലിയും ചെറിയവിളക്കുമുണ്ടായിരിക്കും. വൈകിട്ട് 5.30ന് ചോറ്റാനിക്കര വിജയൻമമാരാരുടെ പഞ്ചവാദ്യം 8ന് സിനിമാറ്റിക് ഡാൻസ് എന്നിവയാണുള്ളത്.
ഏപ്രിൽ 20ന് പള്ളിവേട്ട ദിവസം രാവിലെ 9ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം, ആനയൂട്ട് എന്നിവയും 12.30ന് പ്രസാദഊട്ടും നടക്കും. വൈകിട്ട് നാലിനാണ് കാവടി ഘോഷയാത്ര. ഇതിനു ശേഷം പാണ്ടിമേളവും രാത്രി 11ന് പള്ളിവേട്ടയും നടക്കും. 21ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യയും 4ന് ആറാട്ട് പുറപ്പാടും ശേഷം ആറാട്ട് പൂരവും നടക്കും.