കിഴക്കമ്പലം: അറക്കപ്പടി വട്ടത്തറ പടിക്ക് സമീപം ഓണംവേലി മലയിലെ 2 എക്കർ വരുന്ന സ്ഥലത്തെ അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. പട്ടിമ​റ്റം ഫയർസ്​റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാ അംഗങ്ങളായ പി.കെ.സജീവൻ, സി.എസ്. അനിൽകുമാർ, സജു മോഹൻ, എം.വി. വിൽസൺ, എസ്. വിഷ്ണു, വി.ജി.വിജിത്കുമാർ, പി.വി. വിജീഷ്, ആർ. വിജയ രാജ്, എസ്. അഖിൽ എന്നിവർ ചേർന്ന് തീ അണച്ചു.