തൃപ്പൂണിത്തുറ: മാമല മുരിയമംഗലം ശ്രീനരസിംഹ സ്വാമി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് കൊടിയേറും. രാവിലെ 5 ന് ഗണപതിഹോമം 9 ന് ബ്രഹ്മ കലശം വൈകിട്ട് 7.30 ന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തിരുവാതിരകളി, കോൽകളി.

നാളെ പുലർച്ചെ 4 ന് വിഷു കണികാണൽ. തുടർന്ന് നാദസ്വരം, ശ്രീഹരീയം പാരായണം, 10 ന് ശീവേലി, ഭജൻസ്, കലാപരിപാടികൾ, രാത്രി 10 ന് വിളക്കിനെഴുന്നെള്ളിപ്പ്.

15ന് രാവിലെ 8 ന് ശീവേലി, നാരായണീയ പാരായണം, 9 ന് ഉത്സവ ബലി, 11 ന് ഉത്സവബലി ദർശനം, വൈകിട്ട് തിരുവാതിരകളി, നൃത്തം, 8.15 ന് തായമ്പക, 9 ന് മെഗാഹിറ്റ് നൃത്ത സംഗീത നാടകം ആസുര താണ്ഡവം

16 ന് രാവിലെ 9 ന് ഉത്സവബലി,11 ന് ഉത്സവബലി ദർശനം, വൈകിട്ട് സംഗീതാർച്ചന, രാത്രി 8 ന് ഡോ.പ്രശാന്ത് വർമ്മ കോഴിക്കോട് അവതരിപ്പിക്കുന്ന മാനസ ജപലഹരി. 10.30 ന് വിളക്കിനെഴുന്നെള്ളിപ്പ്.

17 ന് രാവിലെ 9 ന് കാഴ്ചശീവേലി, വൈകിട്ട് 5 ന് എഴുന്നെള്ളിപ്പ്, രാത്രി 11 ന് വിളക്കിനെഴുന്നെള്ളിപ്പ്.

18 ന് രാവിലെ 8 ന് കൊടിയിറക്ക്, 9 ന് ആറാട്ട്, 12 ന് ആറാട്ട് സദ്യ, രാത്രി 7.30 ന് പിന്നണി ഗായകൻ ഗണേഷ് സുന്ദരം നയിക്കുന്ന ഭക്തിഗാനമേള എന്നിവയോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.