കൊച്ചി: ജില്ലാ ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ചാമ്പ്യൻഷിപ്പ് മേയ് 4 മുതൽ 8വരെ കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ നടക്കും.

അണ്ടർ 11, 13, 15, 17, 19, ഓപ്പൺവിഭാഗം, 35, 40, 45, 50 വിഭാഗങ്ങളിൽ പുരുഷ-വനിതാ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളും അണ്ടർ 11, 13 വിഭാഗങ്ങളിലൊഴികെ മിക്‌സഡ് ഡബിൾസ് മത്സരങ്ങളുണ്ട്. എൻട്രികൾ കെ.ബി.എസ്.എ വെബ്‌സൈറ്റ് വഴി 27നകം നൽകണം. വെബ്‌സൈറ്റ്: www.kbsa.co.in ഫോൺ: 8330072233.