വൈപ്പിൻ : എടവനക്കാട് കോസ്‌മോ പോളിറ്റൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സുവർണ ജൂബിലി ആഘോഷം 14ന് വൈകിട്ട് 4ന് എടവനക്കാട് എസ്.പി. സഭ സ്‌കൂൾ അങ്കണത്തിൽ സിനിമാതാരം പൗളി വത്സൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ വി.വി. സദാനന്ദൻ അദ്ധ്യക്ഷനാകും. വാവ ജനറൽ സെക്രട്ടറി അനിൽ പ്ലാവിയൻസ് മുഖ്യ പ്രഭാഷണം നടത്തും. ഗിറ്റാറിസ്റ്റ് ബൈജു ധർമ്മജൻ, സിനിമാ നാടക രംഗത്തെ സംഭാവനകൾക്ക് പൗളി വത്സൻ, ജൂബിലി ലോഗോ രൂപകൽപന ചെയ്ത ഷൈൻ നാരായണൻ എന്നിവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ വി. വി. സദാനന്ദൻ, സെക്രട്ടറി ഇ. കെ. സലേഷ്, കെ. ഐ. ഹരി എന്നിവർ പങ്കെടുത്തു.