j

ചോറ്റാനിക്കര : വേനൽ കൂടുതൽ കഠിനമാകുമ്പോൾ ആശ്വാസമായി മുളന്തുരുത്തിയിൽ ഗവ. ഹയർ സെക്കൻഡറി എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ സംഭാര വിതരണം ആരംഭിച്ചു.

ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞപ്പോൾ മുതൽ ആരംഭിച്ച സംഭാര വിതരണം മഴ എത്തുന്നത് വരെ തുടരണമെന്നാണ് കുട്ടികളുടെ ആഗ്രഹം.

കുട്ടികൾ തന്നെ സ്കൂളിൽ നട്ടു പിടിപ്പിച്ച പച്ചമുളകും കറിവേപ്പിലയും ഉപയോഗിച്ചാണ് സംഭാരം ഉണ്ടാക്കുന്നത്. സ്കൂളിൽ വച്ചു പാൽ ഉറയൊഴിച്ചു സംഭാരം തയ്യാറാക്കുന്നു. സംഭാരം കുടിച്ചു പാട്ടു കേട്ടു വൈലോപ്പിള്ളി സ്‌മൃതിയിലെ മാവിൻ ചുവട്ടിൽ അല്പസമയം വിശ്രമിച്ചു പോകുന്നവരുമേറെയാണ്.

സ്കൂൾ പ്രിൻസിപ്പൽ ഉല്ലാസ് ജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജലക്ഷ്മി വി., സരിത ദേവി, ആൻ മേരി ബിജോയ്‌, അഭിഷേക് ഷിബു എന്നിവർ നേതൃത്വം നൽകുന്നു.