madhu
കെ.എം.എ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർക്ക് ജസ്റ്റിസ്. എ.കെ ജയശങ്കരൻ നമ്പ്യാർ സമ്മാനിക്കുന്നു. ദിലീപ് നാരായണൻ, എ. ബാലകൃഷ്ണൻ, ബിബു പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ.എം.എ ) മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ് കൊച്ചി കപ്പൽശാല സി.എം.ഡി മധു എസ്. നായർക്ക് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ സമ്മാനിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാർ മുഖ്യാതിഥിയായി.

കെ.എം.എ പ്രസിഡന്റ് എ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സത്യനാരായണൻ പ്രശസ്തിപത്രം വായിച്ചു. സെക്രട്ടറി ദിലീപ് നാരായണൻ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു. മികച്ച മാനേജ്‌മെന്റ് വൈദഗ്ദ്ധ്യത്തിന് കെ.എം.എ നൽകുന്ന പരമോന്നത അവാർഡാണിത്.