app

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്റ്റാർട്ട്അപ്പ് കമ്പനിക്ക് ഗൂഗിൾ ക്ലൗഡ് പാർട്ണർ ഒഫ് ദി ഇയർ പുരസ്‌കാരം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്നോവേഷൻ കമ്പനിയായ റിയഫൈയാണ് നേട്ടം സ്വന്തമാക്കിയത്. ഏഷ്യാ-പസഫിക് മേഖലയിലെ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡി.ഐ.ഇ) വിഭാഗത്തിലാണ് പുരസ്‌കാരം. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സ്റ്റാർട്ട്അപ്പ് കമ്പനിയായി ഇതോടെ റിയഫൈ മാറി. അമേരിക്കയിലെ ലാസ്‌വേഗാസിൽ നടന്ന ഗൂഗിൽ ക്ലൗഡ് നെക്സ്റ്റ് 24ൽ റിയഫൈ സി.ഇ.ഒ ജോൺ മാത്യു പുരസ്‌കാരം ഏറ്റുവാങ്ങി. കേരളത്തിൽ സ്ഥാപനം തുടങ്ങാനും വളർച്ച കൈവരിക്കാനും അനുകൂല സാഹചര്യമാണുള്ളതെന്ന് റിയഫൈ സഹ സ്ഥാപകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.