 
അങ്കമാലി: കർഷകഭേരിയുടെ ഭാഗമായി കർഷകസംഘം മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ വിളവെടുപ്പ് ഉദ്ഘാടനം സിഐടിയു അങ്കമാലി ഏരിയ കമ്മിറ്റി സെക്രട്ടറി സി.കെ. സലിംകുമാർ നിർവഹിച്ചു. കെ.എൻ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വിപിൻ വർഗീസ്, രാജു അമ്പാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർ സി.വി. അശോക് കുമാർ, ജോളി പി. ജോസ്, പി.ബി.എൽദോ എന്നിവർ സംസാരിച്ചു.