ആലുവ: ആലുവ സെന്റ് ഡൊമിനിക്ക് പള്ളിയിൽ വിശുദ്ധ ദൊമിനിങ്കോസിന്റെ ദർശന തിരുന്നാൾ ഏപ്രിൽ 18 മുതൽ 22 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് വികാരി ഫാ. ജോസഫ് കരുമത്തി അറിയിച്ചു. 18ന് വൈകിട്ട് ആറിന് കൊടിയേറും. കുർബാന, പാട്ടുകുർബാന, പ്രദക്ഷിണം എന്നിവ നടക്കും. സഹവികാരി ഫാ. അതുൽ മാളിയേക്കൽ, തിരുന്നാൾ കൺവീനർ ജോസി പി. ആൻഡ്രൂസ്, വൈസ് പ്രസിഡന്റ് രഞ്ജു ദേവസി, സെക്രട്ടറി ഷാൻ സെബാസ്റ്റ്യൻ, ജോ. സെക്രട്ടറി ഐപ്പ് മാഞ്ഞൂരാൻ, ട്രഷറർ കെ.സി. ബാബു എന്നിവർ നേതൃത്വം നൽകും.