നസ്രത്ത്: മിഷനറി സിസ്റ്റേഴ്‌സ് ഒഫ് ഇൻകാർനേഷൻ സഭാംഗമായ സിസ്റ്റർ ഫ്‌ളോറി പാട്ടാളത്ത് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നസ്രത്ത് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ. കാട്ടിപ്പറമ്പ് പരേതരായ റാഫേലിന്റെയും ത്രേസ്യാക്കുട്ടിയുടെയും 10 മക്കളിൽ ഇളയമകളാണ്. ഇന്ത്യയിൽ മനുഷ്യാവതാര സഭയുടെ പ്രഥമ സന്യാസിനിയും നീണ്ടകാലം റീജിയണൽ സുപ്പീരിയറുമായി സേവനം അനുഷ്ഠിച്ചു. കുറച്ചുനാളുകളായി വിശ്രമ ജീവിതത്തിലായിരുന്നു.