 
ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്റെ 151-ാ മത് ജന്മദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് വി. കുട്ടപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യൂണിയൻ വനിത സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, ശാഖ ഭാരവാഹികളായ ശശി തുമ്പായിൽ, പി.കെ. ശ്രീകുമാർ, ഗോപി പട്ടേരിപ്പുറം, കൃഷ്ണൻകുട്ടി, കോമളകുമാർ, ബിജു വാലത്ത്, ദീലിപ്, സജിത സുഭാഷണൻ, സി.എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.