ആലുവ: ഒന്നാം ക്ലാസിലെ കുട്ടികൾക്ക് അവധിക്കാല വായനക്കായി ശശിധരൻ കല്ലേരി തയാറാക്കിയ അമ്പത്തിമൂന്ന് വായനാ കാർഡുകൾ 'ചിരിപ്പത്തായം' വിഷുക്കൈനീട്ടമായി പുറത്തിറങ്ങും.
കുഞ്ഞുവായന എന്ന പേരിലുള്ള കാർഡുകൾ മനോഹരമായ ചിത്രങ്ങളാലാണ് ഫാക്ട് ഈസ്റ്റേൺ സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ ശശിധരൻ കല്ലേരി തയ്യാറാക്കിയത്. ആശയസമ്പുഷ്ടതയോടെ അക്ഷരാവതരണ രീതിയിൽ തയാറാക്കിയിരിക്കുന്ന വായനാ കാർഡുകൾ വിഷുക്കൈനീട്ടമായി കുട്ടികൾക്ക് നൽകും. പി.ഡി.എഫ് രൂപത്തിലാക്കിയ കാർഡുകൾ സോഷ്യൽ മീഡിയകളിലും ലഭിക്കും. എഴുത്തും ഡിസൈനും ഡി.ടി.പിയുമെല്ലാം കല്ലേരി മാഷിന്റേത് തന്നെയാണ്.