പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ 28- മത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ വാർഷികം കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ
കുന്നത്തുനാട് യൂണിയൻ മുൻവൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. പായിപ്ര ദമനൻ മുഖ്യപ്രഭാഷണം നടത്തി. ശാഖ വൈസ് പ്രസിഡന്റ് കെ.ബി. അനിൽകുമാർ, സെക്രട്ടറി കെ.കെ. അനിൽ, കെ.ടി. ബിനോയ്, പി.എൻ. ചന്ദ്രൻ, ലളിതാ ശശിധരൻ, കെ.കെ. അനീഷ്, കെ.കെ. ഷാജി, ഇ.കെ. വിജയൻ, ആശാ സജി, പി.എസ്. സനീഷ്, എം.എം. സജീവ് എന്നിവർ സംസാരിച്ചു.
.