
കൊച്ചി: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ എല്ലാ ഡീലർമാരും ഉപഭോക്താക്കളും പാൽ പാക്കറ്റുകൾ നിർബന്ധമായും റഫ്രീജറേറ്ററിൽ തന്നെ സൂക്ഷിക്കണമെന്ന് മിൽമ അറിയിച്ചു. എന്തെങ്കിലും കാരണവശാൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പാലിന് തണുപ്പു കുറവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ തിളപ്പിച്ച് ഉപയോഗിക്കണം.
ക്ഷീരകർഷകർ ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ പാൽ ഏറെ ശുചിത്വത്തോടെയും ശാസ്ത്രീയവുയുമാണ് മിൽമ കൈകാര്യം ചെയ്യുന്നത്. പ്രാദേശിക ക്ഷീരസംഘങ്ങൾ വഴി സംഭരിച്ച് അത്യാധുനിക മെഷീനറികളുടെയും ടെക്‌നോളജികളുടെയും സഹായത്തോടെ അതിന്റെ പുതുമയും ഗുണനിലവാരവും നിലനിർത്തി ഉപഭോക്താക്കളിലെത്തിക്കുക എന്ന ദൗത്യമാണ് വർഷങ്ങളായി നിറവേറ്റികൊണ്ടിരിക്കുന്നതെന്ന് മിൽമ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ എം.ഡി വിൽസൺ ജെ. പുറവക്കാട്ട് പറഞ്ഞു.