പെരുമ്പാവൂർ: കുന്നത്തുനാട്ടിലെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് പൂട്ടിച്ച നടപടി ജനങ്ങളോടുള്ള ക്രൂരതയെന്ന് ട്വന്റി20 കോഓഡിനേറ്റർ സാബു എം. ജേക്കബ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി സി.പി.എം പ്രവർത്തകർ പരാതി നൽകിയതിനെ തുടർന്നാണ് ഹൈക്കോടതി മാർക്കറ്റ് അടച്ചുപൂട്ടാൻ നിർദേശിച്ചത്. മുൻ തിരഞ്ഞെടുപ്പുകളിൽ ഇല്ലാത്ത നിയമങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇന്നുമുതൽ ഒരുമാസത്തേയ്ക്ക് കോടതികൾ അവധിയാണെന്ന് മനസിലാക്കിയാണ് മുൻകൂട്ടി ആസൂത്രണം ചെയ്ത് ബോധപൂർവം ഉത്തരവ് വൈകിപ്പിച്ചതെന്നും സാബു എം. ജേക്കബ് കുറ്റപ്പെടുത്തി.