okkal
ഒക്കൽ 856-ാംനമ്പർ എസ്എൻഡിപി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കുടുംബയോഗം മുട്ടിപ്പാലത്തിന്റെ വാർഷിക ആഘോഷം കുന്നത്തുനാട് എസ്എൻഡിപി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : എസ്.എൻ.ഡി.പി യോഗം ഒക്കൽ 856ാംനമ്പർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ കുടുംബയോഗം മുട്ടിപ്പാലത്തിന്റെ വാർഷിക ആഘോഷം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് കെ.എസ്. മോഹനൻ അദ്ധ്യക്ഷനായി. പ്രശസ്ത കവി സുമേഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച സിജിത ബാബുവിനെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി കെ.ഡി. സുഭാഷിതൻ, ടി.എൻ. നിഖിൽ, ടി.എൻ. മിഥുൻ, കെ.ഡി. രാജു, എം.വി. ഗിരീഷ്, പി.ടി. പ്രസാദ്, വിലാസിനി സുകുമാരൻ, എം.വി. ബാബു, അനിത രതീഷ് എന്നിവർ സംസാരിച്ചു.