pdp

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ പിന്തുണ ഇടതു മുന്നണിക്ക്. 2006 മുതൽ എൽ.ഡി.എഫ് ചേരിയോട് ചേർന്നുനിൽക്കുന്ന നിലപാടിന്റെ തുടർച്ചയാണിതെന്ന് കൊച്ചിയിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം പ്രഖ്യാപിച്ച പി.ഡി.പി വൈസ് ചെയർമാൻ മുഹമ്മദ് ബിലാൽ പറഞ്ഞു.

പാർട്ടി ചെയർമാൻ അബ്ദുൽനാസർ മഅദ്നിയുടെ അംഗീകാരത്തോടെയാണ് പ്രഖ്യാപനം. ഇന്നു മുതൽ എൽ.ഡി.എഫിന്റെ പ്രചാരണത്തിൽ സജീവമാകാനും പി.ഡി.പി തീരുമാനിച്ചു.

ഫാസിസത്തിനും ഭരണഘടനാധ്വംസനത്തിനുമെതിരേ അണിചേരുകയാണ് ലക്ഷ്യമെന്ന് പ്രമേയത്തിൽ പറയുന്നു. ഇടതുമുന്നണിയുടെ നയപരിപാടികൾ പി.ഡി.പിയുടെ ആശയങ്ങളോട് ചേർന്നുനിൽക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ ചില നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും പ്രത്യയശാസ്ത്ര നിലപാടുകളോട് യോജിപ്പാണെന്നും പി.ഡി.പി. വ്യക്തമാക്കി. സി.പി.എം നേതാവായ കൊച്ചി മേയർ എം. അനിൽകുമാർ, മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം. യോഗം വർക്കല രാജ് ഉദ്ഘാടനം ചെയ്തു. മുട്ടം നാസർ അദ്ധ്യക്ഷത വഹിച്ചു.