udf
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഡീൻ കുര്യാക്കോസിന് നാഗപ്പുഴയിൽ പ്രവർത്തകർ പഴക്കുല നൽകി സ്വീകരിക്കുന്നു

മൂവാറ്റുപുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ഗംഭീര വരവേൽപ്പ് നൽകി ജന്മനാടായ മൂവാറ്റുപുഴ. ഇവിടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പര്യടനത്തിനെത്തിയ ഡീനിനെ നാട്ടുകാർ കാർഷിക വിഭവങ്ങൾ ഉൾപ്പെടെ നൽകിയാണ് സ്വീകരിച്ചത്. രാവിലെ വടക്കൻ പാലക്കുഴയിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കേരള കോൺഗ്രസ്‌ സംസ്ഥാന സമിതി അംഗം ജോസ് വള്ളമറ്റം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ കെ.എം സലിം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്, തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി.എം അമീർ അലി എന്നിവർ സംസാരിച്ചു. പാലക്കുഴ, ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, പൈങ്ങോട്ടൂർ, പോത്താനിക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചരണം നടത്തിയത്. ഇന്ന് തൊടുപുഴ നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് രണ്ടാം ഘട്ട പര്യടനം നടത്തും. രാവിലെ കോളപ്രയിൽ ആരംഭിക്കുന്ന പര്യടനം വൈകിട്ട് വേങ്ങല്ലൂരിൽ സമാപിക്കും.