v-star

കൊച്ചി: വി സ്റ്റാർ മെൻ ഏറ്റവും നൂതനമായ കാർബൺ സീറോ ഇന്നർവെയർ അവതരിപ്പിച്ചു. സുസ്ഥിരമായ വുഡ് പൾപ്പിൽ നിന്ന് നിർമ്മിച്ച ട്രങ്കുകൾ, ബ്രീഫുകൾ, വെസ്റ്റുകൾ എന്നിവയാണ് ഈ ശ്രേണിയിലുള്ളത്. യൂറോപ്പിലെ സുസ്ഥിര വനങ്ങളിലെ ബീച്ച് മരങ്ങളിൽ നിന്നാണ് സൂക്ഷ്മമായ ടെൻസൽ മോഡൽ നാരുകൾ നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ പൾപ്പ്ടുഫൈബർ പ്രക്രിയ കാർബൺ ഉത്ഭവം കുറയ്ക്കാൻ സഹായിക്കുന്നു,
ടെൻസെൽ മോഡൽ നാരുകൾ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതും ഭാരം കുറഞ്ഞതും വിയർപ്പ് വലിച്ചെടുക്കുന്നതും ഈർപ്പം നിയന്ത്രിക്കുന്നതും ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതുമാണ്. ഓരോ വ്യക്തിയെയും പരിസ്ഥിതിയെയും പിന്തുണയ്ക്കുന്ന ഇന്നർവെയറാണ് വി സ്റ്റാർ കാർബൺ സീറോ മെൻ എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.