
തൃപ്പൂണിത്തുറ: ആർ.എൽ.വി യു.പി സ്കൂൾ ചിത്രകല അദ്ധ്യാപകനും സ്കൂൾ ഒഫ് ഫൈൻ ആർട്സ് ആൻഡ് ഫോട്ടോഗ്രാഫി സ്ഥാപകനുമായ അന്തരിച്ച ആർട്ടിസ്റ്റ് പി.ജെ. പോളിൻ്റെ 25-ാം ചരമ വാർഷികം ആചരിച്ചു. പൂർവ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം, ചിത്രകലാ മത്സരങ്ങൾ എന്നിവ വാർഷികാചരണത്തിന്റെ ഭാഗമായി നടന്നു. സ്നേഹസംഗമം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് കെ.പി. വർഗീസ് അദ്ധ്യക്ഷനായി. കാരിക്കേച്ചർ ആർട്ടിസ്റ്റ് സജീവ് ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ആർട്ടിസ്റ്റുമാരായ പി. വിജയൻ, ജിനദേവൻ, മനോജ്, ഹെൻ്റി, എരൂർ ബിജു, പി.ജി. ശ്യാം, ഹരിഹരൻ എന്നിവർ സംസാരിച്ചു.