ആലുവ: ആലുവ ശ്രീനാരായണ ക്ളബിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 151-ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ടി.യു. ലാലൻ മുഖ്യപ്രഭാഷണം നടത്തി.

ആർ.കെ. ശിവൻ, വിനോദ് മഠത്തിമൂല, സിന്ധു ഷാജി, ലൈല സുകുമാരൻ, കെ.കെ. മോഹനൻ, ബാബുരാജ്, രജനി ശങ്കർ, സുഷമ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.