rajagirinew

കൊച്ചി: രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നടത്തി. ഐരാപുരം പഞ്ചായത്തിലെ കുടുംബത്തിനാണ് വീട് ലഭിച്ചത്. കോളേജ് ഡയറക്ടർ മാത്യു വട്ടത്തറ , അസോസിയേറ്റ് ഡയറക്ടർ അജീഷ് പുതുശ്ശേരി,​ പ്രിൻസിപ്പൾ ഡോ. ലാലി മാത്യു എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവ്വഹിച്ചു.

എം.ജി യൂണിവേഴ്‌സിറ്റി എൻ.എസ്.എസ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, രാജഗിരി കോളേജ് എൻ.എസ്.എസ് യൂണിറ്റ് 236 എന്നിവരുടെ സഹകരണത്തോടെയാണ് വീട് നിർമ്മിച്ചത്. എൻ.എസ്.എസ്. യൂണിറ്റ് കോ-ഓർഡിനേറ്റർമാരായ ഡോ. ചന്ദ്രലാൽ. വി.എസ്, ഹിത. പി.എസ് തുടങ്ങിയവർ പങ്കെടുത്തു.