
പള്ളുരുത്തി : ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ താക്കോൽ ദാനം സി.പി. എം ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ നിർവഹിച്ചു. ചെല്ലാനം കണ്ണമാലിയിൽ എട്ടാം വാർഡിൽ താമസിക്കുന്ന വിക്ടോറിയക്കാണ് (അമ്മിണി ) വീട് നിർമ്മിച്ചു നൽകിയത്. ലോയേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ടി. പി. രമേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. കെ. നാസർ, അംഗം ജോൺ ഫെർണാണ്ടസ്, പി. എ. പീറ്റർ ,ടി. വി. അനിത, പഞ്ചായത്ത് പ്രസിഡന്റ് കെ . എൽ .ജോസഫ് തുടങ്ങിയവർ സംസാരിച്ചു.