1

പള്ളുരുത്തി : നിയമസഭാ തിരഞ്ഞെടുപ്പിൽ കെ ബാബു എം. എൽ. എ യുടെ വിജയം കേരള ഹൈക്കോടതി ശരിവച്ചതിനെ തുടർന്ന് കോൺഗ്രസ്‌ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തി. കച്ചേരിപ്പടിയിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളുരുത്തിയിൽ സമാപിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യ ഉദ്ഘാടനം ചെയ്തു. എൻ.ആർ ശ്രീകുമാർ, അഭിലാഷ് തോപ്പിൽ, വിഎഫ്. ഏണസ്റ്റ്, ഷിജു ചിറ്റേപ്പള്ളി, കൗൺസിലർ ജീജ ടെൻഷൻ, കെ. ജെ. റോബർട്ട്‌, പി. ആർ. മിസ്വർ, കെ. എസ്. ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.