1

മട്ടാഞ്ചേരി: അമരാവതി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഈദ് നമസ്കാരം കഴിഞ്ഞ് ഇറങ്ങിയ വിശ്വാസികൾക്ക് മധുരം വിളമ്പി ഫോർട്ട്കൊച്ചി ശ്രീ കാർത്തികേയ ക്ഷേത്ര ഭാരവാഹികൾ. മധുര പലഹാരങ്ങളോടൊപ്പം ചായയും ക്ഷേത്ര ഭാരവാഹികൾ വിളമ്പി. എസ്.എൻ.ഡി.പി.കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യൂണിയൻ കൗൺസിലർ എ.ബി ഗിരീഷ്, സി.എസ്. സതീശ് കുമാർ,സി. ജ്യോതി കുമാർ,നിഷാന്ത് ശശി,വിഷ്ണു സതീശ്,വിൽബി വിജയൻ,വിനോദ് കുമാർ,എ.ജെ സുശാന്ത്,കെ.പി ബിമൽ കുമാർ,ടി.ജി മുരളീധരൻ,അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തേ കാർത്തികേയ ക്ഷേത്രത്തിലെ ഉത്സവത്തിന് താലം വരവിൽ അമരാവതിയിലെ മുസ്ലിം സഹോദരങ്ങൾ ശീതള പാനീയങ്ങൾ വിതരണം ചെയ്തിരുന്നു. ഖത്തീബ് സൈഫുദ്ധീൻ ഉസ്താദ്, പള്ളി കമ്മിറ്റി ഭാരവാഹികളായ അനീഷ് ഹംസ,ഷിഹാബ്,മനാഫ്,ഉമറുൽ ഫാറൂക്ക്,ജെ.എം സുബൈർ എന്നിവർ ക്ഷേത്ര ഭാരവാഹികൾക്ക് നന്ദി രേഖപ്പെടുത്തി.