ആലുവ: 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് അരുൾ ചെയ്ത ശ്രീനാരായണ ഗുരുദേവൻ ജനിച്ച നാട്ടിൽ നാം ഇപ്പോൾ കേൾക്കുന്നത് ജാതിഭ്രാന്ത് പിടിച്ചവരുടെ വികൃതമായ വാക്കുകളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം എം.പി. ആലുവയിൽ ഇടതു സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ ഓരോ സന്ദേശങ്ങളും ലോകത്താകമാനമുള്ളവർ ഏറ്റെടുക്കുകയാണ്. ഗുരുദേവൻ സ്ഥാപിച്ച ആശ്രമങ്ങൾ സാധാരണ ആശ്രമങ്ങൾ പോലെയല്ല. മതസൗഹാർദ്ദവവും മതേതരത്വവും ഊട്ടിയുറപ്പിക്കുന്ന കേന്ദ്രങ്ങളാണെന്നും ബിനോയി വിശ്വം പറഞ്ഞു.