കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിലെ പൗർണമിപ്പൊങ്കാല മഹോത്സവം 16 മുതൽ 23 വരെ നടക്കും.
16 ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 6.30 ന് തിരുവാതിര, ഏഴിന് ഭരതനാട്യം, എട്ടിന് നൃത്തം
17 ന് രാവിലെ 9ന്ആയില്യം പൂജ, വൈകിട്ട് 6.30ന് ഭക്തിഗാനമേള.
18ന് രാവിലെ 8.30ന് ശ്രീഅയ്യപ്പന് വിശേഷാൽ പൂജ, വൈകിട്ട് 6.30ന് ഭക്തിഗാനമേള.
19ന് വൈകിട്ട് 7.30ന് നൃത്തം. 20ന് വൈകിട്ട് 6.30 ന് സംഗീതാർച്ചന, 7.30ന് നൃത്തം.
21ന് വൈകിട്ട് 6.30ന് നാമസങ്കീർത്തനം, 7.30 ന് നൃത്തനൃത്ത്യങ്ങൾ
22ന് വൈകിട്ട് 5ന് എളമക്കര പേരണ്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണഘോഷയാത്ര .വൈകിട്ട് 6.30ന് സംഗീതാർച്ചന, 8ന് വിശേഷാൽ ദീപാരാധന.
23ന് പൗർണമിപ്പൊങ്കാല ദിനം രാവിലെ എട്ടിന് ദേവിക്ക് പ്രത്യേക അഷ്ടാഭിഷേകം, 8.30ന് തലപ്പൊങ്കാല സമർപ്പണം,9ന് ദിവ്യജ്യോതി പകരൽ തുടർന്ന് പൊങ്കാല എന്നിവയാണ് പ്രധാന പരിപാടികൾ.
വിഷുക്കണി ദർശനം
പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദ്രവ്യസമർപ്പണവും വിശേഷാൽ കൂട്ടപ്രാർത്ഥനയും 16ന് രാവിലെ 11ന് ക്ഷേത്രസന്നിധിയിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടക്കും. വിഷുക്കണി ദർശനം 14ന് പുലർച്ചെ 4.30 മുതൽ ആരംഭിക്കും. തുടർന്ന് വിഷുക്കൈനീട്ടവുമുണ്ടായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.