p

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻഡോറും ഐ.ഐ.ടി ഇൻഡോറും ചേർന്ന് നടത്തുന്ന ഡാറ്റാ സയൻസ് ആൻഡ് മാനേജ്‌മെന്റ് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഫസ്റ്റ് ക്ലാസോടെ ബി.ടെക്, നാലുവർഷ ബി.എസ്‌സി/ ബി.എഫ്.എസ്‌സി / എം.സി.എ / എം.ബി.എ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. ബിരുദതലത്തിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നിവ പഠിച്ചിരിക്കണം.

കാറ്റ്, ഗേറ്റ്, ജിമാറ്റ് ജി.ആർ.ഇ, ജാം പരീക്ഷാ സ്കോറുകൾ അഡ്മിഷനു പരിഗണിക്കും. കഴിഞ്ഞ മൂന്ന് വർഷത്തിനകം ലഭിച്ച സ്‌കോറുകളായിരിക്കണം ഇത്. കൂടാതെ പ്രവേശനത്തിനായി ഡാറ്റ മാനേജ്‌മെന്റ് അഭിരുചി ടെസ്റ്റ് ഉണ്ട്. അപേക്ഷ ജൂൺ 10 വരെ ഓൺലൈനായി സമർപ്പിക്കാം. ഓഗസ്റ്റിൽ ക്ലാസ് തുടങ്ങും. പ്രവേശന പരീക്ഷ ജൂൺ 23ന്. കൂടുതൽ വിവരങ്ങൾക്ക് www.msdsm.iiti.ac.in.

സിഫ്‌നെറ്റ് വെസ്സൽ നാവിഗേറ്റർ/ മറൈൻ ഫിറ്റർ കോഴ്‌സുകൾ

പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിംഗ് ട്രെയിനിംഗ് (CIFNET) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. രണ്ടു വർഷത്തെ വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ കോഴ്‌സുകളാണ് ഉള്ളത്. തൊഴിൽസാദ്ധ്യത ഏറെയുള്ള കോഴ്‌സാണിത്. ഷിപ്പിംഗ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും.

കോഴ്സിന് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 15- 20. കൊച്ചി, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലായി 120 സീറ്റുകളുണ്ട്. അഖിലേന്ത്യാതലത്തിലുള്ള പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊൽക്കത്ത എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. ജൂൺ 29നാണ് പരീക്ഷ. അപേക്ഷ ഓൺലൈനായി ജൂൺ 14 വരെ സമർപ്പിക്കാം. പൊതു വിഭാഗത്തിൽപെട്ടവർക്ക് 350 രൂപയും മറ്റുള്ളവർക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്. www.cifnet.gov.in

ഐ.​എം.​കെ​യി​ൽ​ ​എം.​ബി.എ


കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ൽ​ ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റ് ​ഇ​ൻ​ ​കേ​ര​ള​യി​ൽ​ ​(​ഐ.​എം.​കെ.​)​ ​എം.​ബി.​എ​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ജ​ന​റ​ൽ,​ ​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം,​ ​ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്‌​സ് ​എ​ന്നീ​ ​മൂ​ന്നു​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ.​ ​കെ​മാ​റ്റ് ​(2024​),​ ​ക്യാ​റ്റ്,​ ​സി​മാ​റ്റ് ​(2023​ ​&​ 2024​)​ ​എ​ന്നി​വ​യി​ലൊ​ന്നി​ൽ​ ​സ്‌​കോ​ർ​ ​ഉ​ള്ള​വ​രാ​യി​രി​ക്ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​വെ​ബ്സൈ​റ്റ് ​w​w​w.​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n.​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ 03.05.2024.

കെ​-​ടെ​റ്റ്:​ ​അ​പേ​ക്ഷ​ 26​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​വ​ർ​ ​പ്രൈ​മ​റി,​ ​അ​പ്പ​ർ​ ​പ്രൈ​മ​റി,​ ​ഹൈ​സ്കൂ​ൾ,​ ​സ്പെ​ഷ്യ​ൽ​ ​വി​ഭാ​ഗം​ ​(​ഭാ​ഷാ​-​യു.​പി​ ​ത​ലം​വ​രെ​/​ ​സ്പെ​ഷ്യ​ൽ​ ​വി​ഷ​യ​ങ്ങ​ൾ​ ​-​ ​ഹൈ​സ്കൂ​ൾ​ ​ത​ലം​ ​വ​രെ​)​ ​അ​ദ്ധ്യാ​പ​ക​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​കെ​-​ടെ​റ്റി​ന് ​h​t​t​p​s​:​/​/​k​t​e​t.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 17​ ​മു​ത​ൽ​ 26​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​ന്നി​ല​ധി​കം​ ​കാ​റ്റ​ഗ​റി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​ഓ​രോ​ ​കാ​റ്റ​ഗ​റി​ക്കും​ 500​ ​രൂ​പ​ ​വീ​ത​വും​ ​എ​സ്.​സി​/​ ​എ​സ്.​ടി​/​ ​ഭി​ന്ന​ശേ​ഷി​/​ ​കാ​ഴ്ച​പ​രി​മി​ത​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ 250​ ​രൂ​പ​ ​വീ​ത​വും​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​നെ​റ്റ്ബാ​ങ്കിം​ഗ്,​ ​ക്രെ​ഡി​റ്റ്/​ ​ഡെ​ബി​റ്റ് ​കാ​ർ​ഡ് ​വ​ഴി​ ​ഫീ​സ​ട​യ്ക്കാം.

ഓ​രോ​ ​കാ​റ്റ​ഗ​റി​യി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​യോ​ഗ്യ​താ​ ​വി​വ​ര​ങ്ങ​ൾ​ ​അ​ട​ങ്ങി​യ​ ​വി​ജ്ഞാ​പ​നം,​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​എ​ന്നി​വ​ ​h​t​t​p​s​:​/​/​k​t​e​t.​k​e​r​a​l​a.​g​o​v.​i​n,​ ​h​t​t​p​s​:​/​/​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഒ​ന്നോ​ ​അ​തി​ല​ധി​ക​മോ​ ​കാ​റ്റ​ഗ​റി​ക​ളി​ൽ​ ​ഒ​രു​മി​ച്ച് ​ഒ​രു​ ​ത​വ​ണ​യേ​ ​അ​പേ​ക്ഷി​ക്കാ​നാ​വൂ.​ ​അ​പേ​ക്ഷി​ച്ച് ​ഫീ​സ് ​അ​ട​ച്ച​ ​ശേ​ഷം​ ​തി​രു​ത്ത​ലു​ക​ൾ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​പേ​ര്,​ ​ജ​ന​ന​തീ​യ​തി,​ ​കാ​റ്റ​ഗ​റി,​ ​ജാ​തി,​ ​മ​തം,​ ​വി​ഭാ​ഗം​ ​എ​ന്നി​വ​ ​ശ്ര​ദ്ധ​യോ​ടെ​ ​പൂ​രി​പ്പി​ക്ക​ണം.​ ​ജൂ​ൺ​ ​മൂ​ന്നി​ന​കം​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്നു​ ​ഹാ​ൾ​ടി​ക്ക​റ്റ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

കെ.​ആ​ർ​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പി.​ജി​ ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ട്ട​യ​ത്തെ​ ​കെ.​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​വി​ഷ്വ​ൽ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ആ​ർ​ട്സി​ൽ​ ​ആ​റ് ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​നു​മ​തി.​ ​സ്ക്രി​പ്‌​റ്റ് ​റൈ​റ്റിം​ഗ് ​ആ​ൻ​ഡ് ​ഡ​യ​റ​ക്ഷ​ൻ,​ ​സി​നി​മാ​ട്ടോ​ഗ്ര​ഫി,​ ​എ​ഡി​റ്റിം​ഗ്,​ ​ഓ​ഡി​യോ​ഗ്ര​ഫി,​ ​ആ​ക്ടിം​ഗ് ​ആ​ൻ​ഡ് ​ആ​നി​മേ​ഷ​ൻ,​ ​വി​ഷ്വ​ൽ​ ​എ​ഫ​ക്ട്സ് ​കോ​ഴ്സു​ക​ളാ​ണു​ള്ള​ത്.​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​മൂ​ന്നു​ ​കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ഓ​രോ​ ​കോ​ഴ്സും​ ​പ്ര​ത്യേ​ക​മാ​യെ​ടു​ത്ത് ​സം​വ​ര​ണ​മു​ണ്ടാ​യി​രി​ക്കും.​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​സൂ​പ്പ​ർ​ ​ന്യൂ​മ​റ​റി​യാ​യി​ ​സീ​റ്റു​ക​ൾ​ ​സൃ​ഷ്ടി​ക്കാ​നും​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി.

മെ​ഡി​ക്ക​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ത്ത് ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​ ​സം​സ്ഥാ​ന​ ​മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സി​ലി​ൽ​ ​നി​ന്നും​ ​സാ​ധു​വാ​യ​ ​പ്രൊ​വി​ഷ​ണ​ൽ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​നേ​ടി​യ​വ​ർ​ക്ക് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജു​ക​ളി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​അ​നു​വ​ദി​ക്കും.​ ​ഇ​തി​നു​ള്ള​ ​കേ​ന്ദ്രീ​കൃ​ത​ ​കൗ​ൺ​സ​ലിം​ഗും​ ​മോ​പ്പ് ​അ​പ്പ് ​അ​ലോ​ട്ട്മെ​ന്റും​ 22​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഡി.​എം.​ഇ​ ​ഓ​ഫീ​സി​ൽ​ ​ന​ട​ത്തും.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​in