കൊച്ചി: റവന്യൂ ടവറിൽ എ.ഐ.ടി.യു.സി തൊഴിലാളികൾ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേരള സെക്യൂരിറ്റി എംപ്ലോയിസ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ഭാരവാഹികൾ മാനേജ്‌മെന്റുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സമരം പിൻവലിച്ചതെന്നു സംസ്ഥാന പ്രസിഡന്റ് കെ. അജിത്, ജനറൽ സെക്രട്ടറി കെ.ബി. ഹനീഫ് എന്നിവർ അറിയിച്ചു.