കൊച്ചി: നെട്ടൂർ നോർത്ത് കുമാരപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ 15ന് രാവിലെ ഒമ്പതു മുതൽ അഷ്ടമംഗല ദേവപ്രശ്‌നം നടക്കും. ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജ്യോതിഷ പണ്ഡിതരായ പുതുവാമന ഹരിദാസ് നമ്പൂതിരി, തലയോലപ്പറമ്പ് എടവട്ടം ഗോപി എന്നിവർ പങ്കെടുക്കും.