തൃപ്പൂണിത്തുറ: പൂത്തോട്ട പുന്നയ്ക്കൽ ഭഗവതീക്ഷേത്രത്തിലെ 5 ദിവസത്തെ താലപ്പൊലി മഹോത്സവത്തിന് ഇന്ന് തുടക്കം.

ഇന്ന് രാത്രി 7 ന് തിരുവാതിരക്കളി, 8 ന് ചാക്യാർകൂത്ത്, 8.30 ന് കളമെഴുത്തും പാട്ടും.

15 ന് രാവിലെ 9 ന് കലശാഭിഷേകം, രാത്രി 7.30 ന് കളമെഴുത്തും പാട്ടും, 8 ന് മുടിയേറ്റ്.

16-ന് രാവിലെ 8.30 ന് ശീവേലി, വൈകിട്ട് 5 ന് പകൽപ്പൂരം, 7 ന് ദീപാരാധന, 7.30 ന് ഇൻസ്‌ട്രുമെന്റൽ ഫ്യൂഷൻ, 8.30 ന് താലപ്പൊലി, 9 ന് മാജിക് ഷോ, വിളക്കിനെഴുന്നള്ളിപ്പ്, 10 ന് കളമെഴുത്തും പാട്ടും.

17 ന് രാവിലെ 8.30 ന് ശീവേലി, 5 ന് പകൽപ്പൂരം, 7 ന് ദീപാരാധന, അന്നദാനം, 8 ന് ഭരതനാട്യം, 8.30 ന് ഫ്യൂഷൻ കൈകൊട്ടിക്കളി, വിളക്കിനെഴുന്നള്ളിപ്പ്, 9.30 ന് താലപ്പൊലി എതിരേല്പ്, 10.30 ന് കളമെഴുത്തും പാട്ടും, 11 ന് പുറംഗുരുതി.

 18 ന് വൈകിട്ട് 6.50 ന് ദീപാരാധന, 7 ന് ഭജൻസ്, 8.15 ന് കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, 8.30 ന് ഭക്തിഗാനസുധ, 10.30 ന് കളമെഴുത്തും പാട്ടും, 11 ന് 12 പാത്രത്തിൽ ഗുരുതി.