ayodhya
അയോദ്ധ്യ

• ഐ.ആർ.സി.ടി.സിക്ക് പുതിയ യാത്രാ പാക്കേജുകൾ

കൊച്ചി: വേനൽ അവധിക്കാലത്ത് ഐ.ആർ.സി.ടി.സി. (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പടെ ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. ശ്രീരാമക്ഷേത്ര പ്രതി​ഷ്ഠയ്ക്ക് ശേഷം ഐ.ആർ.സി​.ടി​.സി​. ആദ്യമായി​ നടത്തുന്ന അയോദ്ധ്യാ യാത്രയാണി​ത്.

കാശി - അയോദ്ധ്യ ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളിയിൽനിന്നും മേയ് 18ന് പുറപ്പെടും. 25ന് മടങ്ങി​യെത്തും. 700-750 ടൂറസ്റ്റുകളാണ് ഒരു ട്രെയി​നി​ൽ ഉണ്ടാവുക.

ഉത്തർപ്രദേശി​ലെ അയോദ്ധ്യ ശ്രീരാമക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം തുടങ്ങി​യ പ്രമുഖ ആരാധനാലയങ്ങളും സന്ദർശി​ക്കാം. ഗംഗ ആരതിയും കാണാൻ അവസരമുണ്ട്. സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്രകൾക്ക് നോൺ എ.സി വാഹനം, നോൺ എ.സി ബഡ്ജറ്റ് ഹോട്ടൽ, മൂന്നു
നേരവും സസ്യാഹാരം, ടൂർ എസ്കോർട്ട്, സെക്യൂരിറ്റി എന്നിവരുടെ സേവനം, യാത്ര ഇൻഷ്വറൻസ് എന്നി​വ ഉണ്ടാകും.
കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളിൽനിന്നും ട്രെയിനിൽ കയറാം.
ടൂർ പാക്കേജ് നിരക്ക് 18,060 രൂപയാണ്.


• ഹൈദരാബാദ് വിമാന യാത്രാ പാക്കേജ്
ഏപ്രിൽ 30ന് തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് 3 രാത്രിയുൾപ്പടെ 4 ദിവസത്തെ വിമാന യാത്രാ പാക്കേജുമുണ്ട്. ഭക്ഷണത്തോടൊപ്പം എ.സി. ഹോട്ടൽ താമസം, എ.സി. വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവയുണ്ടാകും. പാക്കേജ് നിരക്ക്: 19,500 രൂപ മുതൽ.

വി​വരങ്ങൾക്ക് ഫോൺ: 82879 32082, 82879 32095