krishna

കൊച്ചി: തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ശിവന്റെ കടയിൽ ശ്രീകൃഷ്ണൻ മാത്രമേയുള്ളൂ. പതിനായിരത്തിലേറെ കൃഷ്ണവിഗ്രഹങ്ങളാണ് 'ശ്രീബാലാജി"എന്ന ഈ കടയുടെ ഐശ്വര്യം. പതിവുപോലെ

വിഷുവിന് ആവശ്യക്കാരുടെ തിരക്കേറി. കൃഷ്ണവിഗ്രഹങ്ങൾ മാത്രം വിൽക്കുന്ന കട 30 വർഷം മുമ്പ് കെ.വി. ശിവകുമാറിന്റെ അച്ഛൻ വിശ്വനാഥ പൈയാണ് തുടങ്ങിയത്. അച്ഛനെ സഹായിക്കാൻ 20ാം വയസിൽ ഇവിടെയെത്തിയ ശിവന് വയസ് 50 കഴിഞ്ഞു. ഭാര്യ ജ്യോതിയും തിരക്കുള്ള ദിവസങ്ങളിൽ മകൻ ബാലാജിയും സഹായത്തിനെത്തും. ഡിഗ്രി വിദ്യാർത്ഥിയാണ് ബാലാജി.
പേപ്പർ പൾപ്പ്, കളിമണ്ണ്, ഫൈബർ എന്നിവയിലുള്ള കൃഷ്ണവിഗ്രഹങ്ങൾ പാലക്കാട്, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്.

നേരത്തെ സീസണിൽ 15 ലക്ഷം രൂപവരെ കിട്ടുമായിരുന്നു. കടകളുടെ എണ്ണവും ഓൺലൈൻ കച്ചവടവും കൂടിയതോടെ വരുമാനം കുറഞ്ഞെങ്കിലും കൃഷ്ണനെ വിട്ടൊരു കളിയില്ല ശിവന്. വിഷു, ഓണം, ദീപാവലി, ബൊമ്മക്കൊലു സീസണുകളിലാണ് കൂടുതൽ വില്പന. ഗൃഹപ്രവേശ ചടങ്ങുകളിലും കൃഷ്ണനാണ് താരം.

വില 7,000 വരെ

ഒരടി മുതൽ നാലരയടി വരെ ഉയരമുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. മണ്ണുകൊണ്ടുള്ള ചെറുവിഗ്രങ്ങൾക്ക് 100 - 400 രൂപയാണ് വില. പൾപ്പ് വിഗ്രഹത്തിന് 300 മുതൽ 3500 രൂപ വരെ. ഫൈബർ വിഗ്രഹങ്ങൾക്ക് വിലയേറും - 4.5 അടി ഉയരമുള്ളതിന് 7,000 രൂപ.

കണ്ണിലാണ് ജീവൻ
ഏതു വിഗ്രഹമായാലും കണ്ണിൽ ജീവൻ തുടിക്കണം. പൂർത്തിയായശേഷം കണ്ണുകൾ സൂക്ഷ്മതയോടെ വരയ്ക്കണം. അല്ലെങ്കിൽ ചൈതന്യമുണ്ടാവില്ല. വിഗ്രഹങ്ങൾ കൊണ്ടുവരുന്നതും ശ്രമകരമാണ്. നേരിയ പൊട്ടലോ വിള്ളലോ ഉണ്ടായാൽ പോലും ആരും വാങ്ങില്ല. ഇത്തരം നൂറുകണക്കിന് വിഗ്രഹങ്ങൾ വീടിന്റെ തട്ടിൻമുകളിലുണ്ട്.

ശി​വ​ഗി​രി​യി​ൽ​ ​ഭ​ക്ത​രു​ടെ​ ​തി​ര​ക്ക്

ശി​വ​ഗി​രി​:​ ​മ​ദ്ധ്യ​വേ​ന​ൽ​ ​അ​വ​ധി​ക്കാ​ല​ത്തി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ ​ശി​വ​ഗി​രി​യി​ൽ​ ​വി​ഷു​ദി​ന​മാ​യ​ ​ഇ​ന്ന് ​വ​ർ​ദ്ധി​ച്ച​ ​തോ​തി​ൽ​ ​ഭ​ക്ത​രെ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ശാ​ഖ​ക​ൾ,​ ​കു​ടും​ബ​ ​യൂ​ണി​റ്റു​ക​ൾ,​ ​ഗു​രു​ധ​ർ​മ്മ​ ​പ്ര​ച​ര​ണ​സ​ഭ​ ​മ​റ്റു​ ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൂ​ട്ട​മാ​യും​ ​ഭ​ക്ത​രെ​ത്തു​ന്നു​ണ്ട്.​ശാ​ര​ദാ​ ​ദേ​വി​ ​പ്ര​തി​ഷ്ഠാ​ ​വാ​ർ​ഷി​കോ​ത്സ​വ​ത്തി​നു​ള​ള​ ​ഒ​രു​ക്ക​ങ്ങ​ളാ​രം​ഭി​ച്ചു.​ 21,​ 22,​ 23​ ​തീ​യ​തി​ക​ളി​ലാ​ണ് ​വാ​ർ​ഷി​കം.​ ​ഗു​രു​ദേ​വ​ൻ​ ​സ്ഥാ​പി​ച്ച​ ​ശി​വ​ഗി​രി​ ​സ്കൂ​ളി​ന്റെ​ ​ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​ന്നു.​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ഒ​രു​ ​വ​ർ​ഷം​ ​നീ​ളും.
ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്ന​ ​വി​വ​രം​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ച്ചാ​ൽ​ ​താ​മ​സ,​​​ഭ​ക്ഷ​ണ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​ ​സ​ഹാ​യ​ക​മാ​കു​മെ​ന്ന് ​മ​ഠം​ ​അ​റി​യി​ച്ചു.​ ​നി​ത്യേ​ന​ ​ഗു​രു​പൂ​ജാ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സ​ര​വു​മു​ണ്ട്.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​ ​:​ 9447551499