kothamangalam
തിരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർ.

കോതമംഗലം : ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോതമംഗലം പീസ് വാലിയിൽ ഭിന്ന ശേഷിക്കാർക്കുള്ള വോട്ടിംഗ് ബോധവത്കരണ പരിപാടി ശ്രദ്ധേയമായി. വീൽ ചെയറിലും ഇലക്ട്രിക് സ്കൂട്ടറിലും സഞ്ചരിക്കാൻ കഴിയുന്ന നൂറോളം പേർ പങ്കെടുത്തു. അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര ഐ.എ.എസ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായി പോളിംഗ് ബൂത്തുകളിൽ ഒരുക്കിയിട്ടുള്ള സൗകര്യവും പോസ്റ്റൽ ബാലറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളും സദസിന് പരിചയപ്പെടുത്തി. പീസ് വാലി വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി അദ്ധ്യക്ഷനായി. സ്വീപ് കോഓർഡിനേറ്റർമാരായ കെ.ജി. വിനോജ്, സി. രശ്മി തുടങ്ങിയവർ നേതൃത്വം നൽകി