പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ അഞ്ചരക്ക് അഷ്ടദ്രവ്യഗണപതിഹോമം, നടയ്ക്കൽപറ, കളഭാഭിഷേകം. വൈകിട്ട് ആറരക്ക് ദീപാരാധന, ഏഴിന് ഇരിഞ്ഞാലക്കുട സാരംഗ് ഓർക്കസ്ട്രയുടെ ഭക്തിഗാനലയം, രാത്രി 9ന് തായമ്പക, 12ന് ദേവിപൂജ, ഒരുമണിക്ക് ക്ഷേത്രം തന്ത്രി മനപ്പാട്ട് ജയരാജ് ഇളയത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വലിയഗുരുതിയ്ക്ക് ശേഷം നടയടച്ച് 20ന് തുറക്കും.